Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Department Not Ready

Idukki

കു​രി​ശ് സ്ഥാ​പി​ച്ച സ്ഥ​ലം അ​ള​ക്കാ​ന്‍ ത​യാ​റാ​കാ​തെ റ​വ​ന്യുവ​കു​പ്പ്

തൊ​ടു​പു​ഴ: തൊ​മ്മ​ന്‍​കു​ത്ത് നാ​ര​ങ്ങാ​ന​ത്ത് പ​ട്ട​യ​ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യി​ട്ടും സെ​ന്‍റ് തോ​മ​സ് പ​ള്ളി കു​രി​ശ് സ്ഥാ​പി​ച്ച സ്ഥ​ലം അ​ള​ക്കാ​ന്‍ ത​യാ​റാ​കാ​തെ റ​വ​ന്യുവ​കു​പ്പ്.

തൊ​മ്മ​ന്‍​കു​ത്ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി​ക്ക് ഇ​ട​വ​ക​ക്കാ​ര​നാ​യ ബെ​ന്നി മൂ​ല​യി​ല്‍ രേ​ഖാ​മൂ​ലം എ​ഴു​തി ന​ല്‍​കി​യ ഭൂ​മി​യി​ലാ​ണ് ക​ഴി​ഞ്ഞവ​ര്‍​ഷം ഏ​പ്രി​ലി​ല്‍ കു​രി​ശ് സ്ഥാ​പി​ച്ച് പ്രാ​ര്‍​ഥ​ന​ക​ള്‍ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ കു​രി​ശ് സ്ഥാ​പി​ച്ച​തി​ന്‍റെ പി​റ്റേദി​വ​സംത​ന്നെ വ​നം​വ​കു​പ്പ് ഇ​ത് പി​ഴു​തുമാ​റ്റി​യ​ത് വ​ലി​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഏ​പ്രി​ല്‍ 12നാ​ണ് വ​നംവ​കു​പ്പ് വി​ശ്വാ​സി​ക​ളെ വെ​ല്ലു​വി​ളി​ച്ച് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വ​ന​ഭൂ​മി​യി​ലാ​ണ് കു​രി​ശ് സ്ഥാ​പി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി.

എ​ന്നാ​ല്‍ സ്ഥ​ലം രേ​ഖാ​മൂ​ലം എ​ഴു​തി കി​ട്ടി​യ​തി​ന്‍റെയും കു​രി​ശ് സ്ഥാ​പി​ച്ച ഭൂ​മി അ​ര​നൂ​റ്റാ​ണ്ടാ​യി ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണെ​ന്നതിന്‍റെയും രേ​ഖ​കളും പ​ള്ളി അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടു. കൂ​ടാ​തെ ഇ​എം​എ​സ് ഭ​വ​ന​പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച വീ​ടും പ​തി​റ്റാ​ണ്ടു​ക​ള്‍ കാ​ല​പ്പ​ഴ​ക്ക​മു​ള്ള വി​ള​ക​ളും വി​വാ​ദ ഭൂ​മി​യി​ല്‍ നി​ല്‍​ക്കു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

ഇ​തോ​ടെ വ​നം​വ​കു​പ്പി​ന്‍റെ അ​വ​കാ​ശ​വാ​ദം നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ നീങ്ങി. എ​ന്നാ​ല്‍ ത​ങ്ങ​ള്‍​ക്കു പ​റ്റി​യ തെ​റ്റ് അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​തെ കു​രി​ശു നി​ല്‍​ക്കു​ന്ന ഭൂ​മി വ​ന​ഭൂ​മി​യാ​ണെ​ന്നു വ​രു​ത്തിത്തീര്‍​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യി​ലാ​ണ് ഇ​പ്പോ​ഴും വ​നംവ​കു​പ്പ്.

പ​ട്ട​യം ന​ല്‍​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കു​രി​ശ് നി​ല്‍​ക്കു​ന്ന ര​ണ്ടു സെ​ന്‍റ് ഭൂ​മി ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ത്തെ ഭൂ​മി മു​ഴു​വ​ന്‍ റ​വ​ന്യുവ​കു​പ്പ് അ​ള​ന്നു. കു​രി​ശ് നി​ന്നി​രു​ന്ന ഭാ​ഗം മാ​ത്രം അ​ള​ക്കാ​ന്‍ ജി​ല്ലാ​ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം വേ​ണ​മെ​ന്നാ​ണ് റ​വ​ന്യു അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. കു​രി​ശു നി​ന്നി​ട​ത്ത് ഇ​പ്പോ​ഴും വി​ശ്വാ​സി​ക​ള്‍ തി​രി തെ​ളി​ക്കു​ക​യും പ്രാ​ര്‍​ഥ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.

റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി പ്ര​ദേ​ശം ഇ​ടി​ച്ചു താ​ഴ്ത്തി മ​ണ്ണെ​ടു​ത്ത​പ്പോ​ള്‍ ഇ​വി​ടേ​ക്ക് ക​യ​റാ​ന്‍ വ​ഴി വെ​ട്ടി ന​ല്‍​കാ​മെ​ന്നും ഇ​തി​നോ​ടു ചേ​ര്‍​ന്നു​ള്ള സ്ഥ​ല​മു​ട​മ​യ്ക്കും വ​ഴി തു​റ​ന്നുന​ല്‍​കു​മെ​ന്നും പ​റ​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ ബെ​ന്നി മൂ​ല​യി​ല്‍, ജോ​യി പോ​ള്‍ ചൂ​ര​ക്കോ​ട്ട് എ​ന്നി​വ​ര്‍​ക്ക് വ​ഴി ത​യാ​റാ​ക്കി ന​ല്‍​കി​യി​ട്ടി​ല്ല. വ​നം വ​കു​പ്പ് അ​നു​വ​ദി​ച്ചാ​ല്‍ റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​ന് ക​രാ​റു​കാ​ര​ന്‍ ത​യാ​റാ​ണ്.

പ​ള്ളി അ​ധി​കൃ​ത​രും ര​ണ്ടു വീ​ട്ടു​കാ​രും ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. ഇ​തി​നി​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ക​രാ​റു​ക​ര​ന്‍ മ​ട​ങ്ങി​യാ​ല്‍ ഈ ​കു​ടും​ബ​ങ്ങ​ള്‍​ക്കും വി​ശ്വാ​സി​ക​ള്‍​ക്കും വ​ഴി​യി​ല്ലാ​താ​കു​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​വു​ക.

Latest News

Corehub Up